നടി അനന്യ പാണ്ഡെയെ ഇന്ന് വീണ്ടും ചോദ്യംചെയ്യും; നിര്‍ണായക കണ്ണി, അറസ്റ്റുണ്ടാകുമെന്ന് സൂചന

By Vidya .22 10 2021

imran-azhar

 

മുംബൈ: മയക്കുമരുന്ന് കേസിൽ നടി അനന്യ പാണ്ഡെയെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ  ഇന്ന് വീണ്ടും ചോദ്യം ചെയ്യും.രാവിലെ 11 മണിക്ക് അനന്യയോട് വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകാനാണ് ആവശ്യപ്പെട്ടത്.

 

 

എന്നാൽ ഇന്നലെ രണ്ട് മണിക്കൂറോളം എന്‍സിബി അനന്യയെ ചോദ്യം ചെയ്തിരുന്നു.ഇന്ന് നടക്കുന്ന ചോദ്യംചെയ്യലിന് ശേഷം അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന.ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവര്‍ അറസ്റ്റിലായ മയക്കുമരുന്നുകേസുമായി ബന്ധപ്പെട്ടാണ് അനന്യയെ ചോദ്യം ചെയ്തത്.

 

 


അനന്യയുടെ മുംബൈയിലെ വീട്ടില്‍ റെയ്ഡ് ചെയ്യുകയും ലാപ്ടോപ്പും മൊബൈല്‍ ഫോണും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അതേസമയം അനന്യ പാണ്ഡെ കേസില്‍ നിര്‍ണായക കണ്ണിയാണെന്നാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്.

 

 

 

OTHER SECTIONS