സിപിഐ ചെയ്യുന്നത് തോളിലിരുന്ന് ചെവി കടിക്കുന്ന പണി: ആനത്തലവട്ടം ആനന്ദന്‍

By BINDU PP .18 Nov, 2017

imran-azhar

 

 

 

തിരുവനന്തപുരം: ഇടതുമുന്നണിയിലെ സിപിഐ-സിപിഎം വാക്പോര് പരസ്യ ഏറ്റുമുട്ടലിലേക്ക്. തോമസ് ചാണ്ടിയുടെ രാജിയിലേക്കു നയിച്ച കാര്യങ്ങളിൽ സിപിഐയെ കണക്കറ്റു വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ രംഗത്തെത്തി. തോളിലിരുന്നു ചെവി കടിക്കുന്ന പരിപാടിയാണ് സിപിഐ നടത്തുന്നതെന്നും സിപിഎമ്മിനെ ഒരു ചുക്കു ചെയ്യാനാകില്ലെന്നും ആനത്തലവട്ടം പറഞ്ഞു.സിപിഐയ്ക്ക് ഒറ്റയ്ക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല. സിപിഐ ചാന്പ്യൻമാർ ചമയുന്നു. തോളിലിരുന്ന് ചെവി കടിക്കുന്ന പണിയാണ് സിപിഐ ചെയ്യുന്നത്. വലിയ വായിൽ സംസാരിക്കാൻ ശ്രമിക്കുന്ന സിപിഐ സർക്കാരിനെ ക്ഷീണിപ്പിക്കാനും മോശമാണെന്ന് വരുത്തിത്തീർക്കാനും ശ്രമിക്കുന്നതായും ആനത്തലവട്ടം കുറ്റപ്പെടുത്തി.

OTHER SECTIONS