ആന്ധ്രാപ്രദേശില്‍നിന്നു കൊല്‍ക്കത്തയിലേക്ക് പോകുന്ന വഴി കപ്പലിന് തീപിടിച്ചു

By BINDU PP .14 Jun, 2018

imran-azhar

 

 

 

കൊല്‍ക്കത്ത: ചരക്കുകപ്പലിന് തീപിടിച്ചു. ആന്ധ്രാപ്രദേശില്‍നിന്നു കൊല്‍ക്കത്തയിലേക്കു പോകുന്ന വഴിയാണ് കപ്പലിന് തീ പിടിച്ചത്. കൃഷ്ണപട്ടണം തുറമുഖത്തുനിന്ന് ബുധനാഴ്ച അര്‍ധരാത്രി പുറപ്പെട്ട സാഗര്‍ കപ്പലാണ് ബംഗാള്‍ ഉള്‍ക്കടലും ഹൂഗ്ലി നദിയും കൂടിച്ചേരുന്നിടത്ത് അപകടത്തില്‍പ്പെട്ടത്.വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ കോസ്റ്റ്ഗാര്‍ഡ് കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരെ രക്ഷപ്പെടുത്തി. 10,683 മെട്രിക് ടണ്‍ ചരക്കാണ് കപ്പലിലുണ്ടായിരുന്നത്. തീപിടിത്തത്തില്‍ ഇത് പൂര്‍ണമായി കത്തിനശിച്ചതായാണു റിപ്പോര്‍ട്ടുകള്‍.

OTHER SECTIONS