അനീത് പൊരുതുന്നു , പരിമിതികളോട്

By online desk.15 03 2019

imran-azhar

 

മലയിന്‍കീഴ്: സ്റ്റേറ്റ് ബോഡി ബില്‍ഡിംഗ് അസോസിയേഷന്റെ അംഗ പരിമിതര്‍ക്കായുള്ള സംസ്ഥാന ശശീര സൗന്ദര്യ മത്സരത്തില്‍ ഓം സ്ഥാനം നേടിയ അനീത് പൊരുതി തോല്‍പ്പിച്ചത് അപകടം സമ്മാനിച്ച പരിമിതികളെയാണ്. മലയിന്‍കീഴ് ശാന്തുമ്മൂല നയനത്തില്‍ അനീത് സുരേന്ദ്രന് (30) അപകടത്തിലാണ് തന്റെ കാല്‍ നഷ്ടമായത്. എന്നാല്‍ വൈകല്യത്തെ നിശ്ചയദാര്‍ഢ്യം കൊണ്ട് വിജയിച്ച സന്തോഷത്തിലാണ് അനീത്.


ഏഴ് വര്‍ഷം മുമ്പാണ് ബൈക്കില്‍ യാത്ര ചെയ്യുതിനിടയില്‍ വെള്ളയമ്പലത്തിനടുത്ത് വച്ച് അനീതിന് കാറിടിച്ച് പരിക്കേറ്റത്. ഇടതു കാലിനുണ്ടായ പരിക്ക് ഗുരുതരമായപ്പോള്‍ മുട്ടിന് മുകളില്‍ മുറിച്ചു മാറ്റേണ്ടി വന്നു . ഇരുപത്തിമൂാം വയസില്‍ കാല്‍ നഷ്ടപ്പെ'പ്പോള്‍ തകര്‍ു ആ മനസ്. പക്ഷേ കഠിന പ്രയത്നത്തിലൂടെ ആഗ്രഹിച്ചതെല്ലാം ഒിനു പിറകെ ഓയി നേടിയെടുക്കുകയാണ് അനീത്.

 

ബികോം ബിരുദധാരിയായ അനീത് മൂന്ന് വര്‍ഷം മുമ്പ് ടെസ്റ്റ് പാസായി സംസ്ഥാന തൊഴില്‍ വകുപ്പില്‍ എല്‍ഡി ക്ലാര്‍ക്കായി. രണ്ടര വര്‍ഷം മുമ്പ് പ്രണയിനി അഞ്ജുവിനെ ജീവിത സഖിയാക്കി. ഒരു വര്‍ഷം മുമ്പ് ആരംഭിച്ച കടുത്ത പരിശീലനത്തിനൊടുവിലാണ് ഇപ്പോഴത്തെ വിജയം. കഴിഞ്ഞ സിവില്‍ സര്‍വ്വീസ് ബോഡി ബില്‍ഡിംഗ് മത്സരത്തില്‍ പങ്കെടുത്തുവെങ്കിലും അവസാന നിമിഷം അംഗപരിമിതര്‍ക്ക് മത്സരമില്ലെന്ന കാരണത്താല്‍ അനീത് ഒഴിവാക്കപ്പെട്ട . അന്നത്തെ അവഗണനയ്ക്ക് മധുരമുള്ളൊരു പ്രതികരമായി ഈ വിജയം.

 

കെഎസ്ആര്‍ടിസി ജീവനക്കാരനായിരുന്ന പരേതനായ സുരേന്ദ്രനാണ് അനീതിന്റെ അച്ഛന്‍. അമ്മ: ശശികല. ശരീര സൗന്ദര്യ മത്സരത്തില്‍ ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കണമെന്ന ആഗ്രഹത്തിലാണ് അനീത്.

OTHER SECTIONS