മന്ത്രി എ.സി. മൊയ്തീനെ അപകീർത്തിപ്പെടുത്തിയ കേസിൽ അനിൽ അക്കര കോടതിയിൽ ഹാജരാകണം

By sisira.25 01 2021

imran-azhar

 

 

മന്ത്രി എ.സി.മൊയ്തീനെ അപകീർത്തിപ്പെടുത്തിയ കേസിൽ അനിൽ അക്കരയോട് മാർച്ച്‌ 23-ന് കോടതിയിൽ ഹാജരാകാൻ നിർദ്ദേശം.

 

തൃശൂർ വടക്കാഞ്ചേരിയിൽ ഭവനരഹിതർക്ക് യു.എ.ഇ റെഡ്ക്രസന്റ് സൗജന്യമായി നിർമ്മിച്ചു നൽകുന്ന ഫ്‌ളാറ്റിൻെറ നിർമ്മാണവുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രി എസി മൊയ്‌തീനെതിരെ അനിൽ അക്കര എംഎൽഎയുടെ അപകീർത്തിപരമായ പ്രചാരണം.

 

കോടതിയിൽ ഹാജരാകാൻ തൃശ്ശൂർ ചീഫ് ജുഡീഷ്യൽ മജിസ്ത്രേട്ട് പി.ടി.പ്രകാശൻ ഉത്തരവായി. ഇത്‌ സംബന്ധിച്ച്‌ സമൻസ്‌ അയക്കാനും ഉത്തരവായി.

 

അനിൽ അക്കരക്ക്‌ പുറമെ അപകീർത്തി പരാമർശം പ്രക്ഷേപണം ചെയ്‌ത ചാനൽ പ്രവർത്തകർക്കും 23ന്‌ കോടതിയിൽ ഹാജരാവാനുള്ള ഉത്തരവുണ്ട്.

 

എംഎൽഎ ചാനൽവഴിയും പത്രം വഴിയും നടത്തിയ പ്രചാരണങ്ങൾ തനിയ്ക്ക് അപകീർത്തിയും, മാനഹാനിയും വരുത്തിയെന്ന്‌ കാണിച്ച്‌ എ സി മൊയ്‌തീൻ നൽകിയപരാതിയിലാണ് പ്രതികൾക്കെതിരെ കേസെടുത്തത്‌.

OTHER SECTIONS