അഭിമന്യു കൊല്ലപ്പെടേണ്ടവന്‍: മഹാരാജാസിലേക്ക് ഊമകത്തുകള്‍

By Anju N P.22 Jul, 2018

imran-azhar


കൊച്ചി: ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെടേണ്ടവനെന്ന് ഊമകത്തുകള്‍. അഭിമന്യുവിന്റെ കൊലപാതകത്തിന് ശേഷം മഹാരാജാസ് കോളേജിലേക്ക് നിരവധി ഊമക്കത്തുകളാണ് വരുന്നത്. അഭിമന്യു ക്യാമ്പസില്‍ നിന്നും നീക്കം ചെയ്യപ്പെടേണ്ടവനാണെന്നും സാമ്പത്തികസഹായം നല്‍കരുതെന്നും ചില കത്തുകളില്‍ പറയുന്നു. ചിലത് ഭീഷണി നിറഞ്ഞ കത്തുകളും ആയിരുന്നു.

 


കൂടാതെ പ്രിന്‍സിപ്പള്‍, സൂപ്രണ്ട് എന്നിവരടക്കമുള്ളവരുടെ വിലാസത്തില്‍ മൂന്ന് പുസ്തകങ്ങള്‍ എത്തി. മഞ്ചേരിയില്‍ നിന്നുമാണ് ഇവ അയച്ചിരിക്കുന്നത്. സൂപ്രണ്ടിന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.പുസ്തകങ്ങളില്‍ മഞ്ചേരിയിലെ ഒരു മതപഠന കേന്ദ്രത്തിന്റെ പുസ്തകവുമുണ്ട്. ജീഹാദിനെയും അതിന്റെ ആവശ്യകതയെക്കുറിച്ചുമാണ് പുസ്തകങ്ങളില്‍ ഉള്ളത്. അല്‍ ഇന്‍സാര്‍, അല്‍ കാഫിറുകള്‍ തുടങ്ങിയ പുസ്തകങ്ങളാണ് തപാലില്‍ എത്തിയത്. പുസ്തകം ലഭിച്ച ഉടന്‍തന്നെ സൂപ്രണ്ട് പോലീസില്‍ പരാതി നല്‍കിയിരുന്നു.

 

OTHER SECTIONS