ദിലീപിനെതിരെ നടന്‍ അനൂപ് ചന്ദ്രന്റെ മൊഴി

By BINDU PP.11 Sep, 2017

imran-azhar

 

 

 

കൊച്ചി: കൊച്ചിയിൽ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ ദിലീപിനെതിരെ നടന്‍ അനൂപ് ചന്ദ്രന്റെ മൊഴി.പ്രത്യേക അന്വേഷണ സംഘത്തിന് മുന്‍പാകെയാണ് അനൂപ് ചന്ദ്രന്‍ മൊഴി നല്‍കിയത്. നാല്‍പത്തിയേഴോളം സിനിമകളില്‍ ദിലീപ് തനിക്ക് അവസരം നിഷേധിച്ചുവെന്നും മിമിക്രിക്കാര്‍ക്കെതിരെ സംസാരിച്ചതിനായിരുന്നു പ്രതികാര നടപടിയെന്നും അനൂപ് ചന്ദ്രന്റെ മൊഴിയിലുണ്ട്.കേസിന്റെ അന്വേഷണ ചുമതലുള്ള റൂറല്‍ എസ് പി എ വി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അനൂപ് ചന്ദ്രന്റെ മൊഴിയെടുത്തത്. നടിയെ തട്ടിക്കൊണ്ടുപോയതുമായി ദിലീപിന് ബന്ധമുണ്ടോ എന്നറിയില്ലെന്നും എന്നാല്‍ ദിലീപ് തന്നോട് പ്രതികാര നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അനൂപ് പറഞ്ഞു. ദിലീപ് നായകനായി എത്തിയ മോസ് ആന്‍ഡ് ക്യാറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ദിലീപ് തന്നോട് നീ മിമിക്രിക്കാര്‍ക്കെതിരെ സംസാരിക്കാറായോ എന്ന് ചോദിച്ചതായി അനൂപ് ചന്ദ്രന്‍ പറയുന്നു. അതിന് കൃത്യമായ മറുപടിയും നല്‍കി. താന്‍ നാടക രംഗത്തു നിന്നും വളര്‍ന്നു വന്ന ആളാണ്. അതുകൊണ്ടുതന്നെയാണ് നാടകത്തെക്കുറിച്ചും മിമിക്രിയെക്കുറിച്ചും താന്‍ സംസാരിച്ചത്. അതിന് നിങ്ങളാരും തന്നെ ചോദ്യം ചെയ്യാന്‍ വരേണ്ടന്നും അനൂപ് ചന്ദ്രന്‍ ദിലീപിനോട് പറഞ്ഞു.പിന്നാലെ പല സിനിമകളിലും തന്റെ പേരുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടെങ്കിലും അതില്‍ നിന്നെല്ലാം ഒഴിവാക്കി. അഡ്വാവന്‍സ് കൈപ്പറ്റിയ ശേഷമായിരുന്നു ഒഴിവാക്കല്‍ നടപടി. ഇതേപ്പറ്റി ബന്ധപ്പെട്ടവരോട് വിളിച്ചു ചോദിച്ചപ്പോള്‍ ദിലീപിന്റെ നിര്‍ദ്ദേശപ്രകാരമാണ് സിനിമയില്‍ നിന്നും നീക്കിയതെന്ന് അവര്‍ മറുപടി പറഞ്ഞുവെന്നും അനൂപ് ചന്ദ്രന്‍ വ്യക്തമാക്കി.

OTHER SECTIONS