പാകിസ്ഥാനില്‍ വീണ്ടും പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി

By anju.27 03 2019

imran-azhar

 


കറാച്ചി : പാകിസ്ഥാനില്‍ വീണ്ടും ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതായി പരാതി.സിന്ധിലെ ഇന്‍ഫര്‍മേഷന്‍ വിഭാഗം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി വ്യക്തമാക്കിയിരിക്കുന്നത്.

 

ബാദിന്‍ ജില്ലയിലെ മേഘ്വാര്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടു പോയത്.സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് ബദിന്‍ എസ്.എസ്.പി.ക്ക് പരാതി നല്‍കി.

 

ഹോളി ആഘോഷിക്കുന്നതിനിടെ പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ തട്ടികൊണ്ടുപോയി മതംമാറ്റിയിരുന്നു.
ഇവരെ വിവാഹം കഴിപ്പിക്കുന്ന ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.സംഭവത്തെത്തുടര്‍ന്ന് വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറോട് ആവശ്യപ്പെട്ടതായി സുഷമ സ്വരാജ് ട്വിറ്ററില്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വീണ്ടും ഒരു പെണ്‍കുട്ടിയെ കൂടി തട്ടിക്കൊണ്ടു പോയിരിക്കുന്നത്.

 

OTHER SECTIONS