പ്രവാസി വ്യവസായിയുടെ ആത്മഹത്യ: ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് രേഖപ്പെടുത്താൻ സാധ്യത

By Sooraj Surendran .25 06 2019

imran-azhar

 

 

അന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആന്തൂർ നഗരസഭ സെക്രട്ടറി എം.കെ ഗിരീഷ്, അസി. എഞ്ചിനീയർ കെ കലേഷ്, ഓവർസിയർമാരായ അഗസ്റ്റിൻ, ബി. സുധീർ എന്നിവരുടെ മൊഴികൾ ഇന്ന് രേഖപ്പെടുത്താൻ സാധ്യത. സാജന്‍റെ കണ്‍വൻഷൻ സെന്‍ററിന് ലൈസൻസ് അനുവദിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. സംഭവവുമായി ബന്ധപ്പെട്ട് ആന്തൂർ നഗരസഭ സെക്രട്ടറി എം.കെ ഗിരീഷ് സസ്‌പെൻഷനിലാണ്‌. സാജന്റെ മരണത്തിന് കാരണം നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയാണെന്ന് സാജന്റെ ഭാര്യ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ശ്യാമള രാജിവെക്കണമെന്നാവശ്യപ്പെട്ട് ആന്തൂർ നഗരസഭാ ഓഫീസിനു മുന്നിൽ യു ഡി എഫ് വനിതാ സംഘടനകൾ ഇന്ന് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.

OTHER SECTIONS