ആ മൃഗത്തിന് മേല്‍ ചരിത്രം തുപ്പും; അമിത് ഷാക്കെതിരെ അനുരാഗ് കശ്യപ്

By online desk.27 01 2020

imran-azhar

 


കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെക്കെതിരെ സംവിധായകന്‍ അനുരാഗ് കശ്യപ്. ഡല്‍ഹിയില്‍ ബിജെപിയുടെ തിര‍ഞ്ഞെടുപ്പ് റാലിയില്‍ പ്രതിഷേധിച്ചയാളെ മര്‍ദ്ദിച്ച സംഭവത്തിലായിരുന്നു അനുരാഗിന്‍റെ പ്രതികരണം.സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രതികരണം.


''നമ്മുടെ ആഭ്യന്തര മന്ത്രി എന്ത് പേടിത്തൊണ്ടനാണ്. സ്വന്തം പോലീസ്, സ്വന്തം ഗുണ്ടകള്‍, സ്വന്തം സേനയും. എന്നിട്ടും സ്വന്തം സുരക്ഷ വര്‍ധിപ്പിക്കുകുയം നിരായുധരായ പ്രതിഷേധക്കാരെ ആക്രമിക്കുകയുമാണ്. അമിത് ഷാ നിലവാര തകര്‍ച്ചയുടെ എല്ലാ പരിധികളും തകര്‍ത്തിരിക്കുകയാണ്. ആ മൃഗത്തിന് മേല്‍ ചരിത്രം തുപ്പും'' എന്നായിരുന്നു അനുരാഗിന്‍റെ ട്വീറ്റ്. 

 

OTHER SECTIONS