വിഭജിക്കാന്‍ ശ്രമിക്കുന്നവരുടെ സർവനാശം ഉറപ്പ്: പ്രക്ഷോഭകാരികളെ വിറപ്പിച്ച് ഷി ചിന്‍പിങ്

By online desk.15 10 2019

imran-azhar

 

 

ബെയ്ജിങ് : ചൈനയെ വിഭജിക്കാന്‍ ശ്രമിക്കുന്നവരുടെ വിധി ദാരുണമായിരിക്കുമെന്നു പ്രസിഡന്റ് ഷി ചിന്‍പിങ്. അവരുടെ ശരീരം ഛിന്നഭിന്നമാകുകയും എല്ലുകള്‍ നുറുങ്ങുകയും ചെയ്യും. ചൈനയുടെ വിഭജനംആഗ്രഹിക്കുന്ന ഏതൊരു ശക്തിയെയും വഞ്ചകരായി മാത്രമേ കണക്കാക്കൂ. ചൈനീസ് വ്രിദേശകാര്യ മന്ത്രാലയം ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.ഹോങ്കോങ്ങില്‍ പ്രക്ഷോഭം വീണ്ടും ശക്തിയാര്‍ജിച്ചിരിക്കെയാണു പ്രസിഡന്റിന്റെ പ്രസ്താവന. ചൈനയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക അധികാര മേഖലയായ ഹോങ്കോങ്ങിനെ സ്വതന്ത്രരാജ്യമാക്കണം എന്ന ആവശ്യവുമായാണു പ്രതിഷേധം. ഹോങ്കോങ്ങില്‍ കുറ്റകൃത്യങ്ങളില്‍ പ്രതിയാകുന്നവരെ ചൈനയില്‍ കൊണ്ടുപോയി അവിടുത്തെ നിയമമനുസരിച്ച് വിചാരണ ചെയ്യാനുള്ള ബില്ലാണ് മൂന്നു മാസത്തിനു മുന്‍പു പ്രക്ഷോഭത്തിനു തിരികൊളുത്തിയത്.


വിവാദ ബില്‍ കഴിഞ്ഞ മാസമാദ്യം ചൈനീസ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും വിശ്വസ്തയും ഹോങ്കോങ് ചീഫ് അഡ്മിനിസ്‌ട്രേറ്ററുമായ കാരി ലാം പിന്‍വലിച്ചെങ്കിലും പോരാട്ടം തുടരുമെന്നു സമരക്കാര്‍ നിലപാടെടുത്തു. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ചൈന സൈന്യത്തെ അയക്കുമെന്ന ആശങ്ക ഉയര്‍ന്നിരുന്നെങ്കിലും പ്രതിഷേധം കൈകാര്യം ചെയ്യാന്‍ ഹോങ്കോങ് പൊലീസിനു കഴിയുമെന്നു ബെയ്ജിങ് അറിയിച്ചു. ഞായറാഴ്ച പ്രക്ഷോഭകരെ പൊലീസ് നേരിട്ടതോടെ ഹോങ്കോങ് കലാപഭൂമിയായി.

 

OTHER SECTIONS