വര്‍ണ്ണവെറി, ഇപ്പോഴുമുണ്ടെന്ന് ഒബാമ

By Subha Lekshmi B R.11 Jan, 2017

imran-azhar

വാഷിംഗ്ടണ്‍: അമേരിക്കന്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് പ്രസിഡന്‍റ് ബരാക് ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗം. വര്‍ണ്ണ വിവേചനമാണ് രാജ്യം ഇപ്പോഴും നേരിടുന്ന ഏറ്റവും വലിയ വെല്ളുവിളി.നിയമങ്ങള്‍ മാറിയതുകൊണ്ടു മാത്രം കാര്യമില്ളെന്നും ഹൃദയങ്ങള്‍ മാറിയാലെ കൂടുതല്‍ മുന്നേറാന്‍ കഴിയുകയുള്ളൂവെന്നും ഒബാമ പറഞ്ഞു.സാധാരണക്കാര്‍ അണിനിരന്നാല്‍മാറ്റം സാധ്യമാകും. ജനങ്ങളാണ് തന്നെ മെച്ചപ്പെട്ട പ്രസിഡന്‍റാക്കിയതെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെ ആദ്യ കറുത്തവര്‍ഗ്ഗക്കാരനായ പ്രസിഡന്‍റാണ് ബറാക്ക ഒബാമ.തുടര്‍ച്ചയായി രണ്ടു തവണ അമേരിക്കന്‍ പ്രസിഡന്‍റായി. ഒബാമയുടെ ഭരണകാലത്താണ് അല്‍ ഖ്വയ്ദ നേതാവ് ബിന്‍ ലാദനെ വധിച്ചത്. ജനുവരി 20 2009~ല്‍ അമേരിക്കന്‍ പ്രസിഡന്‍റ് പദവിയിലെത്തിയ
ഒബാമ 2017 ജനുവരി 20ന് സ്ഥാനമൊഴിയും. അതിനുമുന്നോടിയായിട്ടാണ് വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.

OTHER SECTIONS