മോ​ദി പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ​പ്പോ​ലെ​യാ​ണ് പെ​രു​മാ​റു​ന്ന​ത്: അരവിന്ദ് കെജ്‌രിവാൾ

By Sooraj Surendran .11 02 2019

imran-azhar

 

 

ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രംഗത്ത്. മോദിയും സംഘവും വീണ്ടും അധികാരത്തിലെത്തിയാൽ ഇന്ത്യ നശിക്കുമെന്നും, മോദി പാകിസ്ഥാൻ പ്രധാനമന്ത്രിയെ പോലെയാണ് പെരുമാറുന്നതെന്നും കെജ്‌രിവാൾ കുറ്റപ്പെടുത്തി. മോദി ബിജെപിയുടെ പ്രധാനമന്ത്രി അല്ല, മറിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന് ഓർക്കണമെന്നും കെജ്‌രിവാൾ കുറ്റപ്പെടുത്തി. മോദി സർക്കാരും മമത സർക്കാരും തമ്മിൽ വാൻ വാക്പോരാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ തുടർച്ചയായാണ് കെജ്‌രിവാളിന്റെ വിമർശനം. ഫെഡറൽ സംവിധാനം തകർക്കാനാണ് മോദി ശ്രമിക്കുന്നതെന്നും കേജരിവാൾ കുറ്റപ്പെടുത്തി.

OTHER SECTIONS