മെസിക്ക് ഹാട്രിക് ;അര്‍ജന്റീന ലോകകപ്പിലേക്ക്

By Anju N P.11 Oct, 2017

imran-azhar

 

ക്വിറ്റോ: ലോകമാകെയുള്ള ആരാധകരുടെ പ്രതീക്ഷ കാത്ത് ഫുട്ബാളിന്റെ മിശിഹാ ലയണല്‍ മെസി. കളി അര്‍ജന്റീന രാജകീയമായി തിരികെപ്പിടിച്ചു. തെക്കേ അമേരിക്കന്‍ ലേകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ അര്‍ജന്റീനക്ക് മികച്ച വിജയം. ഇതോടെ അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ കളിക്കാന്‍ മുന്‍ ലോകചാംപ്യന്‍മാരായ അര്‍ജന്റീന യോഗ്യത നേടി.

 

ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടിലെ നിര്‍ണായക മത്സരത്തില്‍ ഇക്വഡോറിനെ 3-1ന് തകര്‍ത്താണു അര്‍ജന്റീന വിജയം കരസ്ഥമാക്കിയത്.
നിര്‍ണായക മത്സരത്തിന്റെ 11, 18, 62 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഹാട്രിക് ഗോളുകള്‍ പിറന്നു. ഇതോടെ ലോകകപ്പ് യോഗ്യതാ ഫുട്‌ബോളിന്റെ ലാറ്റിനമേരിക്കന്‍ റൗണ്ടില്‍ ആദ്യമായി ഇരുപത് ഗോളുകള്‍ നേടുന്ന താരം എന്ന ബഹുമതി അഞ്ചു തവണ ബാലണ്‍ ദ്യോര്‍ കരസ്ഥമാക്കിയ മെസ്സിക്ക് സ്വന്തമായി.

 


ആദ്യ പകുതിയില്‍ 2-1ന് മുന്നിട്ടു നിന്ന അര്‍ജന്റീന രണ്ടാം പകുതിയില്‍ ഒരുവട്ടം വട്ടംകൂടി ഇക്വഡോര്‍ വലകുലുക്കിയപ്പോള്‍ നിയോഗം പൂര്‍ത്തിയാക്കിയ നിര്‍വൃതിയില്‍ മെസിയും കൂട്ടരും ആഹ്ലാദാരവം മുഴക്കി.

 

OTHER SECTIONS