കവളപ്പാറയിലെ തെരച്ചിൽ അവസാനിപ്പിച്ച് സൈന്യം; തെരച്ചിലുമായി മുന്നോട്ട് പോകാൻ ജിപിആർ സംവിധാനവുമായി വിദഗ്ധ സംഘം

By Chithra.18 08 2019

imran-azhar

 

കവളപ്പാറ : ഉരുൾപൊട്ടലിൽ വലിയ രീതിയിലുള്ള നാശം വിതച്ച കവളപ്പാറയിലെ തെരച്ചിൽ അവസാനിപ്പിച്ചു. തെരച്ചിൽ അവസാനിപ്പിച്ച് സൈന്യം തിരികെപോകാനുള്ള തീരുമാനത്തിലെത്തിയിരിക്കുകയാണ്.

 

അതിനൂതന സംവിധാനമായ ജിപിആർ ഉപയോഗിച്ച് മാത്രമേ ഇനി അന്വേഷണം മുന്നോട്ട് പോകാൻ സാധിക്കുകയുള്ളു എന്ന് മനസിലാക്കിയാണ് സൈന്യം പിന്മാറുന്നത്. കവളപ്പാറയിൽ നിന്ന് ഇനിയും 19 പേരെ കണ്ടെത്താനുണ്ട്.

 

ജിപിആർ സംവിധാനങ്ങളുമായി വിദഗ്ധ സംഘം കവളപ്പാറയിൽ എത്തിയിട്ടുണ്ട്. ദുരന്തത്തിന് ഇരയായവരെ മുഴുവൻ കണ്ടെത്തുന്നത് വരെ തെരച്ചിൽ തുടരാനാണ് സർക്കാർ തീരുമാനം.

OTHER SECTIONS