By Veena Viswan.24 01 2021
ശ്രീനഗര്‍: കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ആശുപത്രിയില്‍ കുടുങ്ങിയ യുവതിയേയും നവജാതശിശുവിനേയും വീട്ടിലെത്തിച്ച് ഇന്ത്യന്‍ സേന ഒരിക്കല്‍ കൂടി സേവനസന്നദ്ധതയുടേയും കര്മനിരതയുടേയും പ്രതീകമായി.
കശ്മീരിലെ കുപ് വാരയിലെ ആശുപത്രിയില്‍ നിന്നാണ് തുടര്‍ച്ചയായി മഞ്ഞു വീണുകൊണ്ടിരിക്കുന്നതിനിടെ ആറ് കിലോമീറ്ററോളം ചുമന്ന് നടന്നാണ് സൈനികര്‍ സൈനികര്‍ അമ്മയേയും കുഞ്ഞിനേയും വീട്ടിലെത്തിച്ചത്.
മഞ്ഞുവീഴ്ചയില്‍ നിന്ന് സംരക്ഷണമേകാന്‍ കുടകളുമേന്തി യുവതിയേയും കുഞ്ഞിനേയും തോളില്‍ ചുമന്ന് സൈനികരുടെ സംഘം നടന്നു നീങ്ങുന്നതിന്റെ വീഡിയോ ചിനാര്‍ കോര്‍പ്സാണ് ട്വിറ്ററില്‍ പങ്കു വെച്ചത്.
ദര്‍ദ്പുര സ്വദേശിയായ ഫാറൂഖ് ഖസാനയുടെ ഭാര്യയേയും കുഞ്ഞിനേയും വീട്ടിലെത്തിച്ചതായി ട്വീറ്റില്‍ സൂചിപ്പിച്ചിട്ടുണ്ട്.