നിയന്ത്രണ രേഖയിൽ ആക്രമണം: രണ്ട് സൈനികർ കൊല്ലപ്പെട്ടു

By Sooraj Surendran .12 01 2019

imran-azhar

 

 

ശ്രീനഗർ: ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയിൽ വെള്ളിയാഴ്ച വൈകുന്നേരം ഉണ്ടായ ഭീകരാക്രമണത്തിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. രാജൗരി ജില്ലയിലെ നൗഷേര മേഖലയിലായിരുന്നു ആക്രമണം ഉണ്ടായത്. ലാൽ ചൗക് മേഖലയിലെ സിആർപിഎഫ് ജീവനക്കാർക്കെതിരെയും ആക്രമണം നടത്തിയിരുന്നു. വൈകിട്ടോടെ നിയന്ത്രണ മേഖലയിൽ പെട്രോളിങ്ങിനെത്തിയ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. മേഖലയിൽ വെടി നിർത്തൽ കരാർ ലംഘിച്ചാണ് ആക്രമണം നടത്തിയത്. മേഖലയിൽ ഭീകരർക്കായി തിരച്ചിൽ നടക്കുകയാണ്. സൈനികർക്ക് ജാഗ്രതാ നിർദേശം നൽകി.

OTHER SECTIONS