കരസേനാ സംഘം കാഞ്ഞിരപ്പള്ളിയിലേക്ക് തിരിച്ചു; ആവശ്യമെങ്കിൽ ഹെലികോപ്റ്ററുകളും സജ്ജം

By സൂരജ് സുരേന്ദ്രന്‍.16 10 2021

imran-azhar

 

 

കോട്ടയം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിന് മേജർ അബിൻ പോളിന്റെ നേതൃത്വത്തിലുള്ള 33 പേരടങ്ങിയ കരസേനാ സംഘം സജ്ജം.

 

മഴക്കെടുതി രൂക്ഷമായി ബാധിച്ച കാഞ്ഞിരപ്പള്ളിയിലേക്ക് കരസേനാ സംഘം രക്ഷാപ്രവർത്തനത്തിനായി തിരിച്ചിട്ടുണ്ട്.

 

സർക്കാരിന്റെ പ്രത്യേക അഭ്യർത്ഥന പ്രകാരമാണ് കരസേനാ സംഘം രക്ഷാപ്രവർത്തനത്തിനായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.

 

ഒരു ഓഫിസർ, 2 ജെസിഒമാർ, 30 സൈനികരുമടങ്ങിയ സംഘമാണ് കാഞ്ഞിരപ്പള്ളിയിലേക്ക് തിരിച്ചത്.

 

കരമാര്ഗം എത്തിപ്പെടാൻ സാധ്യമല്ലാത്ത ഇടങ്ങളിൽ ഹെലികോപ്റ്റർ അടക്കമുള്ള സൗകര്യങ്ങളും സജ്ജമാണ്.

 

എംഐ–17, സാരംഗ് ഹെലികോപ്റ്ററുകള്‍ ദക്ഷിണ വ്യോമ കമാന്‍ഡില്‍ സജ്ജമാണ്. ആവശ്യം വന്നാൽ കൂടുതൽ ഹെലികോപ്റ്ററുകൾ എത്തും.

 

OTHER SECTIONS