വാട്‌സ്ആപ്പ് ചാറ്റ്: ബാലാക്കോട്ടിലെ മിന്നലാക്രമണത്തെ കുറിച്ച് അര്‍ണബ് അറിഞ്ഞിരുന്നു

By Veena Viswan.18 01 2021

imran-azhar

 

മുംബൈ: പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ മിന്നലാക്രമണം നടത്തുമെന്നും കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതിനെ കുറിച്ചും റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിക്ക് മുന്‍കൂട്ടി അറിയാമായിരുന്നെന്ന് വിവാദ വാട്‌സ്ആപ്പ് ചാറ്റുകള്‍ സൂചന നല്‍കുന്നു.

 

 

ഇന്ത്യ മിന്നലാക്രമണം നടത്താന്‍ പോകുന്നതായി മൂന്നു ദിവസം മുമ്പ് അര്‍ണബ് അറിഞ്ഞിരുന്നെന്നും കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതിന് കേന്ദ്ര തീരുമാനം വരുന്നതിന് രണ്ട് ദിവസം മുമ്പ് അര്‍ണബ് ടിവി സംഘത്തെ ശ്രീനഗറിലേക്ക് അയച്ചിരുന്നെന്നുമുള്ള വിവരങ്ങളാണ് ചാറ്റില്‍ നിന്നും ലഭിക്കുന്നത്.

 

 

പുല്‍വാമ ആക്രമണം കേന്ദ്രസര്‍ക്കാരിനും തന്റെ ചാനലിനും നേട്ടമുണ്ടാകുമെന്ന് ചാറ്റില്‍ പറയുന്നു. ഈ ആക്രമണത്തില്‍ നമ്മള്‍ ജയിച്ചു കഴിഞ്ഞു എന്നാണ് പാര്‍ഥോദാസ് ഗുപ്തയ്ക്ക് അയച്ച മെസേജില്‍ അര്‍ണബിന്റെ വാക്കുകള്‍. മിന്നലാക്രമണം വലിയ ആള്‍ക്ക് ഗുണം ചെയ്യുമെന്നാണ് പാര്‍ഥോ മറുപടി നല്‍കിയിട്ടുള്ളത്.

OTHER SECTIONS