By Veena Viswan.17 01 2021
മുംബൈ: റിപ്പബ്ലിക്ക് ടിവി മേധാവി അര്‍ണബ് ഗോസ്വാമിയുടെ പേരില്‍ പ്രചരിക്കുന്ന വാട്സ്ആപ്പ് ചാറ്റില്‍ നടി കങ്കണാ റണാവത്തിനെ കുറിച്ച് മോശം പരാമര്‍ശം.
ഹൃത്വിക്ക് - കങ്കണ വിവാദത്തെ സംബന്ധിച്ച് 2017 ഒക്ടോബര്‍ ഏഴിന് അര്‍ണബും ബാര്‍ക്ക് മുന്‍ സിഇഒ പാര്‍ത്തോദാസ് ഗുപ്തയും തമ്മിലുള്ള ചാറ്റാണ് പുറത്തു വന്നിരിക്കുന്നത്.
കങ്കണയ്ക്ക് ഹൃത്വിക്കിനോട് ലൈംഗികാസക്തിയാണെന്നും അവര്‍ പരിധി കടന്നെന്നും ആളുകള്ക്കവരെ ഭയമാണെന്നും ചാറ്റില്‍ പറയുന്നുണ്ട്. കങ്കണയുമായി ബന്ധപ്പെട്ട വിവാദത്തില്‍ അര്‍ണബ് നടന് ഹൃത്വിക്കുമായി അഭിമുഖം നടത്തിയതിന് പിന്നാലെയുള്ള സംഭാഷണത്തിലാണ് വിവാദ പരാമര്‍ശങ്ങളുള്ളത്.
അതിനിടെ വാട്ട്സ്ആപ്പ് ചാറ്റ് പുറത്തുവന്നതോടെ പാര്‍ത്തോദാസ് ഗുപ്ത ആശുപത്രിയില്‍ ചികിത്സയിലാണ്. രക്തസമ്മര്‍ദ്ദം കൂടിയതിനൊപ്പം പഞ്ചസാരയുടെ അളവ് കുറഞ്ഞയുകയും ചെയ്തതോടെയാണ് ഇയാളെ മുംബൈയിലെ ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.