ആർട്സ് കോളേജിലും എസ്എഫ്ഐയുടെ അഴിഞ്ഞാട്ടം: പെൺകുട്ടികളെ ഭീഷണിപ്പെടുത്തി നേതാക്കൾ, ശബ്ദരേഖ പുറത്ത്

By Sooraj Surendran .16 07 2019

imran-azhar

 

 

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ അതിക്രമങ്ങൾക്ക് പിന്നാലെ ആർട്സ് കോളേജിലും എസ്എഫ്ഐ ഗുണ്ടായിസം പുറത്തായി. ആർട്സ് കോളേജിൽ എസ്എഫ്ഐ നേതാക്കൾ വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖകൾ പുറത്തായി. വനിതാ മതിൽ പരിപാടിയിൽ പങ്കെടുക്കാത്തതിന് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖയാണ് പുറത്തായിരിക്കുന്നത്. വനിതാ മതിലിൽ പങ്കെടുക്കാത്തതിനെ തുടർന്ന് കോളേജിൽ നടക്കുന്ന മറ്റ് പരിപാടികളിൽ പങ്കെടുക്കരുതെന്നും പഠിക്കാനാണ് വരുന്നതെങ്കിൽ പഠിച്ചിട്ട് പോകണമെന്നും എസ്എഫ്ഐ നേതാക്കൾ പെൺകുട്ടിയോട് പറയുന്നു. യൂണിവേഴ്സിറ്റി കോളേജിന് സമാനമായ അനുഭവമാണ് ആർട്സ് കോളേജിലും നിലനിൽക്കുന്നത്. കോളേജ് യൂണിയൻ ചെയർമാൻ സമീറിന്‍റെ നേതൃത്വത്തിലാണ് ഭീഷണിയെന്നാണ് പെൺകുട്ടികൾ പറയുന്നത്. അധ്യാപകരോട് പരാതിപ്പെട്ടിട്ടും പ്രയോജനമുണ്ടാകില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു.

OTHER SECTIONS