നോട്ട് നിരോധനത്തിന് പിന്നിൽ കറൻസിയുടെ കണക്കെടുപ്പ്: അരുൺ ജെയ്റ്റ്‌ലി

By Sooraj Surendran.08 11 2018

imran-azhar

 

 

ന്യൂ ഡൽഹി: നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികത്തിൽ മോദിയുടെ തീരുമാനത്തെ അനുകൂലിച്ച് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി രംഗത്ത്. കേന്ദ്രസർക്കാരിന്റെ എല്ലാ നല്ല തീരുമാനങ്ങളെയും എതിർക്കുകയാണെന്നും മോദി സർക്കാരിന്റെ നോട്ട് നിരോധനത്തിന്റെ പ്രധാന ലക്ഷ്യം കള്ളപ്പണം കണ്ടുകെട്ടുകയല്ലെന്നും, മറിച്ച് കറൻസിയുടെ കണക്കെടുപ്പ് നടത്തുകയാണെന്നും അരുൺ ജെയ്റ്റ്‌ലി വ്യക്തമാക്കി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും നോട്ട് നിരോധനത്തെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു. 016 ഒക്ടോബറില്‍ 2.54 ലക്ഷം കോടി രൂപയാണ് എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കപ്പെട്ടതെങ്കില്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ 2.75 ലക്ഷം കോടി രൂപയാണു പിന്‍വലിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

OTHER SECTIONS