അരുൺ ജയ്റ്റ്ലിക്ക് രാജ്യത്തിൻറെ പ്രണാമം; യമുനാതീരത്തെ നിഗംബോധ്ഘട്ടിൽ അന്ത്യവിശ്രമം

By Sooraj Surendran.25 08 2019

imran-azhar

 

 

ന്യൂ ഡൽഹി: മുതിർന്ന ബിജെപി നേതാവും, മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ജയ്റ്റ്ലിക്ക് രാജ്യത്തിൻറെ പ്രണാമം. ഭൗതികശരീരം യമുനാതീരത്തെ നിഗംബോധ്ഘട്ടിൽ സംസ്കരിച്ചു. അന്ത്യാജ്ഞലി അർപ്പിക്കാൻ മുതിർന്ന രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ ആയിരങ്ങളാണ് യമുനാതീരത്തെ നിഗംബോധ്ഘട്ടിൽ തടിച്ചുകൂടിയത്. അതേസമയം വിദേശപര്യടനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ല. മോദിക്ക് പകരം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ആണ് റീത്ത് സമർപ്പിച്ചത്.

 

അരുണ്‍ ജെയ്റ്റ്‌ലിയുടെ മൃതദേഹം കൈലാശ് കോളനിയിലെ വസതിയില്‍ നിന്ന് ബിജെപി ദേശീയ ആസ്ഥാനത്തേക്ക് വിലാപ യാത്രയോടുകൂടി രാവിലെ 10 മണിക്ക് എത്തിക്കുകയായിരുന്നു. വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരും ഘടക കക്ഷി നേതാക്കളും ബിജെപി പ്രവര്‍ത്തകരും ഉൾപ്പെടെ നിരവധി പേരാണ് ഇവിടെ തടിച്ചുകൂടിയത്. പൊതുജനങളുടെ പ്രിയ നേതാവിനെ അവസാനമായി കാണാൻ ഇരച്ചുകയറി. മതപരമായ ചടങ്ങുകള്‍ക്ക് ശേഷം പൂര്‍ണ ബഹുമതികാളോടുകൂടി യമുനാതീരത്തെ നിഗംബോധ്ഘട്ടിലാണ് അരുൺ ജയ്റ്റ്ലിയുടെ മൃതദേഹം സംസ്കരിച്ചത്.

 

OTHER SECTIONS