By Web Desk.14 05 2022
കൊച്ചി: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള് ഇന്ന് കൊച്ചിയിലെത്തും. ട്വന്റി20 യും ആം ആദ്മി പാര്‍ട്ടിയും തമ്മിലെ സഹകരണം കെജ്രിവാള് പ്രഖ്യാപിക്കും. നാളെ കിഴക്കമ്പലത്ത് കെജ്രിവാള് പൊതുസമ്മേളത്തില്‍ സംസാരിക്കും.
ട്വന്റി20യുമായാണ് ആം ആദ്മി പാര്‍ട്ടിയുടെ ആദ്യ സഹകരണം. ഇരു കക്ഷികളും യോജിച്ച് സംയുക്ത സ്ഥാനാര്‍ത്ഥിയെ തൃക്കാക്കരയില്‍ നിര്‍ത്തുമെന്നായിരുന്നു സൂചന. എന്നാല്‍, പിന്നീട് തീരുമാനം പിന്‍വലിക്കുകയായിരുന്നു.
ഉപതെരഞ്ഞെടുപ്പിനേക്കാള്‍ നിയമസഭാ ലോക് സഭാ തെരഞ്ഞെടുപ്പുകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും അതിനാല്‍ തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയുണ്ടാകില്ലെന്നുമാണ് ഇരു പാര്‍ട്ടികളും സംയുക്തമായി അറിയിച്ചത്.