രാജ്യത്തെ യുവജനങ്ങളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ ആര്യ പദ്ധതി

By Sarath Surendran.16 10 2018

imran-azhar

 ന്യൂഡല്‍ഹി : രാജ്യത്തെ യുവജനങ്ങളെ കാര്‍ഷികമേഖലയിലേക്ക് ആകര്‍ഷിക്കാന്‍ ആര്യ എന്നപദ്ധതി കൃഷിവിജ്ഞാന കേന്ദ്രങ്ങള്‍ വഴി നടപ്പാക്കിവരുന്നതായികേന്ദ്ര കൃഷികര്‍ഷകക്ഷേമ മന്ത്രി രാധാ മോഹന്‍ സിംഗ് പറഞ്ഞു. ഇതിലൂടെയുവാക്കള്‍ക്ക് ബിരുദതലത്തില്‍നൈപുണ്യവികസന ഇന്റേണ്‍ഷിപ്പ് നല്‍കും. വിത്ത്, തൈഉത്പാദനം, ഭക്ഷ്യസംസ്‌കരണം, പോസ്റ്റ്‌മോര്‍ട്ട്‌ഗേജ്മാനേജ്‌മെന്റ്, വെറ്റിനറി, കാര്‍ഷികയന്ത്രങ്ങള്‍, കോഴിവളര്‍ത്തല്‍, മത്സ്യഉല്‍പ്പാദനം, ജൈവഉത്പന്നങ്ങള്‍, ബയോപ്ലാസ്റ്റിക് തുടങ്ങിയ മേഖലകളില്‍തുടക്കക്കാര്‍ക്ക്‌വലിയ സാധ്യതയുണ്ടാകുമെന്നും രാധ മോഹന്‍ സിംഗ് പറഞ്ഞു.

 

ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച അഗ്രിസ്റ്റാര്‍ട്ടപ്പ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ്‌കോണ്‍ക്ലേവിന്റെഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

2030 ഓടുകൂടി പട്ടിണിയില്ലാത്ത ലോകമെന്ന ലക്ഷ്യത്തിലേക്കുള്ള നമ്മുടെ ആഗോള പ്രതിബദ്ധത പ്രകടിപ്പിക്കുക എന്നതാണ് ഈ ലോക ഭക്ഷ്യദിനം ആഘോഷിക്കുന്നതിന്റെ ലക്ഷ്യമെന്നും, അതിനായികേന്ദ്ര ഗവണ്‍മെന്റ്‌നിരന്തരംയത്‌നിച്ചുവരികയാണെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.


കര്‍ഷകരുടെ പ്രയത്‌നവും, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് (ഐ.സി.എ.ആർ) വികസിപ്പിച്ച സാങ്കേതികവിദ്യകളുംകാര്‍ഷിക ഉല്‍പാദനവും ഭക്ഷ്യസുരക്ഷയും വര്‍ദ്ധിപ്പിച്ചതായി അദ്ദേഹംചൂണ്ടിക്കാട്ടി. 2017-18 കാലയളവില്‍ ഭക്ഷ്യധാന്യ ഉല്‍പ്പാദനം 284.83 ദശലക്ഷം ടണ്ണായതായും, 2013-14 വര്‍ഷത്തെ അപേക്ഷിച്ച് 20 ദശലക്ഷം ടണ്‍ ഉല്‍പ്പാദനം വര്‍ധിച്ചതായുംകേന്ദ്ര കൃഷിമന്ത്രി അറിയിച്ചു.

 

 

 

 

OTHER SECTIONS