ബിജെപിയെ ഒറ്റപ്പെടുത്തുന്നത് മര്യാദകേട് പൊതുയോഗം നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്- ആര്യാടന്‍ മുഹമ്മദ്

By online desk .19 01 2020

imran-azharമലപ്പുറം: പൊതുയോഗം നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ഭരണഘടനാപ്രകാരം സംഘടിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ട് അതെരു മൗലികാവകമായ അവകാശമാണ് അതിനാല്‍ ബിജെപി പൊതുയോഗങ്ങള്‍ നടക്കുന്നിടത്ത് കടകള്‍ അടച്ചിടുന്നത് മര്യാദകേടാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ്.

 

കലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ജവഹര്‍ലാല്‍ നെഹ്രു സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഡെവലപ്പ്മെന്റിന്റെ പ്രഥമ നെഹ്രു സെക്യുലര്‍ അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

തിരൂരില്‍ ബിജെപിക്കാര്‍ യോഗം നടത്തുമ്പോള്‍ കടകള്‍ അടച്ചിടുന്നത് മര്യാദകേടാണ്. ഇതിന് പിന്നില്‍ സാമൂഹ്യവിരുദ്ധരും എസ്ഡിപിഐ പ്പോലെയും വെല്‍ഫെയര്‍ പാര്‍ട്ടി പോലെയുമുള്ള സംഘടനകളുമാണ്. ഇതുതന്നെയാണ് മോദിയും അനുവര്‍ത്തിക്കുന്ന നയം. അത് അംഗീകരിക്കാന്‍ പറ്റില്ലെന്ന് ആര്യാടന്‍ പറഞ്ഞു.

 

 

OTHER SECTIONS