ആഡംബര കപ്പലിലെ ലഹരികേസ്; ആര്യൻ ഖാന്റെ ജാമ്യാപേക്ഷ മുംബൈ ഹൈക്കോടതി ചൊവ്വാഴ്ചയിലേയ്ക്ക് മാറ്റി

By Vidya.21 10 2021

imran-azhar

 


മുംബൈ: ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ഒക്ടോബർ മൂന്ന് മുതൽ കസ്റ്റഡിയിൽ തുടരുന്ന ആര്യൻ ഖാന്റെ ജാമ്യാപേക്ഷ അടുത്ത ചൊവ്വാഴ്ച്ച പരിഗണിക്കുമെന്ന് മുംബൈ  ഹൈക്കോടതി.അഡ്വക്കേറ്റ് സതീഷ് മനേഷിൻഡെ ജസ്റ്റിസ് നിതിൻ ഡബ്ല്യൂ സാംബ്രേയുടെ സിംഗിൾ ബ‌ഞ്ചിന് മുമ്പാകെ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ മറുപടി.

 

 

ആര്യന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസവും മുംബൈ സ്പെഷ്യൽ കോടതി തള്ളിയിരുന്നു.കൂട്ടുപ്രതിയായ മുൻമുൻ ദമേച്ചയുടെ ജാമ്യവും 26ന് പരിഗണിക്കും.എന്നാൽ ആര്യൻ ഖാനെ കാണാൻ മുംബൈ  ആർതർ റോഡിലെ ജയിലിൽ ഷാരൂഖ് എത്തിയിരുന്നു.

 

 


ഒക്ടോബർ മൂന്നിന് അറസ്റ്റിലായതിനുശേഷം ആദ്യമായാണ് ഷാരൂഖ് മകനെ കാണുന്നത്.ഏകദേശം 20 മിനിട്ടോളം ഷാരൂഖ് ജയിലിൽ ചിലവഴിച്ചു.ആര്യന്റെ ജുഡീഷ്യൽ കസ്റ്റഡി ഇന്നവസാനിക്കും.

 

 


കഴി‌‌‌ഞ്ഞ ദിവസം ആര്യൻ മാതാപിതാക്കളായ ഷാരൂഖിനോടും ഗൗരി ഖാനോടും വീഡിയോ കോളിലൂടെ സംസാരിച്ചിരുന്നു. ആര്യൻ ഖാന്റെ വാട്ട്സാപ്പ് ചാറ്റുകളിൽ നിന്ന് അനധികൃത ലഹരി മരുന്ന് ഇടപാടുകളിൽ ബന്ധമുണ്ടെന്ന് തെളിയുന്നതായി ചൂണ്ടിക്കാണിച്ചാണ് ആര്യന്റെ ജാമ്യാപേക്ഷ തള്ളിയത്.

 

 

OTHER SECTIONS