ഇന്ധന വില വർദ്ധനവ്; മോദി എണ്ണക്കമ്പനികളുടെ തലവന്‍മാരുമായി ചർച്ച നടത്തും

By Sooraj Surendran.15 10 2018

imran-azhar

 

 

ന്യൂ ഡൽഹി: രാജ്യത്ത് ഇന്ധന വില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എണ്ണക്കമ്പിനികളുടെ തലവന്മാരുമായി ഇന്ന് ചർച്ച നടത്തും. നിലവിൽ പെട്രോളിന് 82.78 രൂപയാണ്. ഡീസൽ വിലയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 79.16 രൂപയാണ് മുബൈയിൽ ഡീസലിന്റെ വില. ചെന്നൈയിൽ 79.85 രൂപയിലാണ് എത്തിനിൽക്കുന്നത്. ഈ സാഹചര്യത്തിലാണ് മോദി എണ്ണക്കമ്പിനി തലവന്മാരുമായി ചർച്ച നടത്തുന്നത്. ഇന്ധന കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ 1.50 രൂപ എക്സൈസ് നികുതിയിൽ നിന്നും കുറയ്ക്കുമെന്ന് കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി പ്രഖ്യാപിച്ചിരുന്നു.

OTHER SECTIONS