എന്‍പിആറിനും എന്‍ആര്‍സിക്കുമെതിരെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി മുന്നോട്ടുവരണം; അസദുദ്ദീന്‍ ഒവൈസി

By online desk .25 12 2019

imran-azhar

 

ഹൈദരാബാദ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. അമിത് ഷാ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ദേശീയ ജനസംഖ്യ രജിസ്റ്ററും(എന്‍പിആര്‍), ദേശീയ പൗരത്വ രജിസ്റ്ററും(എന്‍ആര്‍സി) തമ്മില്‍ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇതിനെതിരെ ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

 

ഭരണഘടനയ്ക്ക് വിരുദ്ധമായതിനാലാണ് പൗരത്വ നിയമ ഭേദഗതിയെ പാര്‍ലമെന്റില്‍ എതിര്‍ത്തതെന്ന് തെലങ്കാന മുഖ്യമന്ത്രി വ്യക്തമാക്കി. സിഎഎയും എന്‍പിആറിനെയും എതിര്‍ക്കുന്നതിനായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതിനായി രാഷ്ട്രീയ പാര്‍ട്ടികളുടെ സംയുക്ത യോഗം വിളിക്കാന്‍ മുഖ്യമന്ത്രി സമ്മതിച്ചെന്നും അദ്ദേഹം അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ രേഖകളനുസരിച്ച് എന്‍ആര്‍സിയിലേക്കുള്ള ആദ്യ പടിയാണ് എന്‍പിആര്‍.

 

അതിനാല്‍ തന്നെ കേരളം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളെ മാതൃകയാക്കി എന്‍പിആര്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. അമിത് ഷാ തെറ്റായ പരാമര്‍ശത്തിലൂടെ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഒവൈസി വ്യക്തമാക്കി.

OTHER SECTIONS