അയോധ്യ വിധിയില്‍ തൃപ്തനല്ല; ഒവൈസി

By mathew.09 11 2019

imran-azhar

 

ഹൈദരാബാദ്: അയോധ്യാ വിധിയില്‍ തൃപ്തനല്ലെന്ന് വ്യക്തമാക്കി എ.ഐ.എം.ഐ.എം നേതാവ് അസാദുദ്ദീന്‍ ഒവൈസി. സുപ്രീം കോടതി പരമോന്നതമാണ്. എന്നാല്‍, സുപ്രീംകോടതിക്ക് തെറ്റ് പറ്റിക്കൂടായ്കയില്ലെന്നും അദ്ദേഹം പറഞ്ഞു. നമുക്ക് ഭരണഘടനയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും നാം നമ്മുടെ അവകാശത്തിനായി പോരാടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അഞ്ചേക്കര്‍ ഭൂമി നമുക്ക് ദാനമായി വേണ്ടെന്നും അഞ്ചേക്കര്‍ ഭൂമിയന്ന വാഗ്ദാനം നമ്മള്‍ നിരസിക്കണമെന്നും ഒവൈസി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പ്രതികരിച്ചു.

അയോധ്യ തര്‍ക്ക ഭൂമിയുടെ അവകാശം ഹിന്ദുക്കള്‍ക്ക് നല്‍കിയുള്ളതായിരുന്നു സുപ്രീം കോടതി വിധി. കേന്ദ്രം തര്‍ക്കഭൂമി ഏറ്റെടുത്ത് ക്ഷേത്രം നിര്‍മിക്കാനുള്ള ട്രസ്റ്റിന് മൂന്ന് മാസത്തിനകം രൂപം നല്‍കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചായിരുന്നു വിധി പ്രസ്താവിച്ചത്.


OTHER SECTIONS