By Priya.08 05 2022
ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ രണ്ട് ചുഴലിക്കാറ്റ് രൂപപ്പെട്ടു. അസാനി,കരിം എന്നീ രണ്ട് ചുഴലിക്കാറ്റുമാണ് രൂപപ്പെട്ടത്. ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റാണ് 'അസാനി'. ശ്രീലങ്ക നിര്‍ദ്ദേശിച്ച ഉഗ്രകോപി എന്ന അര്‍ഥം വരുന്ന പേരാണ് അസാനി.
അസാനി ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്നത്. അസാനി മെയ് 10 ഓടെ വടക്കന്‍ ആന്ധ്രാപ്രദേശ് ഒഡിഷ തീരം തൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിലവിലെ പ്രവചനം.
കേരള,കര്‍ണാടക,ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലവില്‍ മത്സ്യബന്ധനത്തന് എത്തിയവര്‍ എത്രയും വേഗം സുരക്ഷിത തീരങ്ങളില്‍ എത്തിച്ചേരണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്കി.