ആഷസ്: ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ഓസീസ് ടീം പ്രഖ്യാപിച്ചു

By സൂരജ് സുരേന്ദ്രന്‍.02 12 2021

imran-azhar

 

 

ആഷസ് ക്രിക്കറ്റ് ടെസ്റ്റിനുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചു. ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫാസ്റ്റ് ബൗളര്‍ പാറ്റ് കമ്മിന്‍സൺ ടീമിനെ നയിക്കും.

 

മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താണ് വൈസ് ക്യാപ്റ്റൻ. ലൈംഗിക വിവാദത്തെ തുടർന്ന് ടിം പെയ്ൻ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോടെയാണ് കമ്മിൻസണെ നായകസ്ഥാനത്തേക്ക് പരിഗണിച്ചത്.

 

ഇതോടെ ഓസീസ് ടെസ്റ്റ് ടീമിൻ്റെ മുഴുവൻ സമയ ക്യാപ്റ്റനാവുന്ന ആദ്യ ഫാസ്റ്റ് ബൗളർ എന്ന റെക്കോർഡ് ആണ് കമ്മിൻസ് സ്വന്തമാക്കിയത്.

 

അതേസമയം പെയ്നിന്റെ പിന്മാറ്റം അലക്സ് കാരിക്ക് ടീമിലേക്കുള്ള വഴിതുറന്നു. ഇത് ആദ്യമായാണ് കാരി ടെസ്റ്റ് ടീമിൽ ഇടം പിടിക്കുന്നത്.

 

ടീം ഓസ്‌ട്രേലിയ: പാറ്റ് കമ്മിന്‍സ്, സ്റ്റീവ് സ്മിത്ത്, അലെക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹെയ്‌സല്‍വുഡ്, മാര്‍ക്കസ് ഹാരിസ്, ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്ന്‍, നതാന്‍ ലിയോണ്‍, മിച്ചല്‍ നെസെര്‍, ജൈല്‍ റിച്ചാര്‍ഡ്‌സണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വെപ്‌സണ്‍, ഡേവിഡ് വാര്‍ണര്‍

 

OTHER SECTIONS