നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥിയെ മർദിക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു ആഷിഖ് അബു

By BINDU PP.09 Jan, 2017

imran-azharകൊച്ചി: തൃശൂര്‍ പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയായ ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ ദിനം പ്രതി ശക്തിയാര്‍ജിക്കുകയാണ്. കോളേജിനെ പറ്റിയും അവിടുത്തെ അനുഭവങ്ങളെ പറ്റിയുമെല്ലാം വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും സമൂഹമാധ്യമങ്ങളില്‍ വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ടും തങ്ങളുടെ രോഷം പ്രകടിപ്പിക്കുന്നുണ്ട്.

 

 

ഇപ്പോഴിതാ നെഹ്‌റു കോളേജില്‍ വട്ടോളിഎന്ന അപരനാമത്തില്‍ അറിയപ്പെടുന്ന അധ്യാപകന്റെ ചിത്രം പ്രമുഖ സംവിധായകന്‍ ആഷിഖ് അബു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. കോളേജിലെ ഗുണ്ടയാണ് ഇയാള്‍ എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

 

ഇതാണ് ഭായ് അവസ്ഥ എന്ന് പറഞ്ഞുകൊണ്ട് ഒരു വിദ്യാര്‍ത്ഥി അയച്ച ചിത്രമാണ് ഇത് എന്ന് പറഞ്ഞുകൊണ്ടാണ് ആഷിഖ് അബുവിന്റെ പോസ്റ്റ്. വിദ്യാര്‍ത്ഥികള്‍ ഒന്നിച്ച് എഴുന്നേറ്റു നിന്നാല്‍ ലോകം മാറുമെന്നും അതാണ് ചരിത്രമെന്നും സംവിധായകന്‍ പോസ്റ്റില്‍ പറയുന്നു.

 

 

loading...