പൈലറ്റ് ചതിയന്‍; മുഖ്യമന്ത്രിയാക്കാന്‍ ഹൈക്കമാന്‍ഡിന് സാധിക്കില്ല: ഗെഹ്‌ലോത്

By Lekshmi.24 11 2022

imran-azhar

 

 

ജയ്പൂര്‍: സച്ചിന്‍ പൈലറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്.സച്ചിന്‍ പൈലറ്റ് ചതിയനാണെന്നും പത്ത് എംഎല്‍എമാരുടെ പിന്തുണ പോലുമില്ലാത്ത അദ്ദേഹത്തെ ഹൈക്കമാന്‍ഡിന് മുഖ്യമന്ത്രിയാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

 

രാജസ്ഥാനില്‍ മുഖ്യമന്ത്രി പദത്തിനായി കരുക്കള്‍നീക്കുന്ന സച്ചിന്‍ പൈലറ്റ് ഒരു ചതിയന് ഒരിക്കലും മുഖ്യമന്ത്രിയാകാന്‍ കഴിയില്ല.പത്ത് എംഎല്‍എമാരുടെ പിന്തുണ പോലുമില്ലാത്ത സച്ചിന്‍ പൈലറ്റിനെ ഹൈക്കമാന്‍ഡിന് മുഖ്യമന്ത്രിയാക്കാന്‍ സാധിക്കില്ല. അദ്ദേഹം ഒരു ചതിയനാണ്.നേതൃത്വത്തിനെതിരേ ലഹളയുണ്ടാക്കിയ ആളാണ്. പാര്‍ട്ടിയെ വഞ്ചിച്ചയാളാണ്', ഗെഹ്‌ലോത് പറഞ്ഞു.

 

അതേസമയം സ്വന്തം സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടി സംസ്ഥാന പ്രസിഡന്റിനെ ഇന്ത്യ ആദ്യമായി കാണുകയാകുമെന്നും 2020-ല്‍ പൈലറ്റ് പക്ഷം എംഎല്‍എമാരുമായി നടത്തിയ വിമത നീക്കത്തെ സൂചിപ്പിച്ചുകൊണ്ട് ഗെഹ്‌ലോത് പറഞ്ഞു. ഇതിന് പിന്നില്‍ ബിജെപിയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ളവരാണ് ഇത് നടപ്പാക്കിയതെന്നും ഗെഹ്‌ലോത്
ആരോപിച്ചു.

OTHER SECTIONS