ഏഷ്യൻ യോഗ സ‌്പോർട‌്സ‌് ചാമ്പ്യൻഷിപ്പ‌്; ഫെഡറേഷൻ ഭാരവാഹികൾ എത്തി

By Sarath Surendran.23 09 2018

imran-azhar

 


തിരുവനന്തപുരം: തിരുവനന്തപുരത്ത‌് നടക്കുന്ന ഏഷ്യൻ യോഗ സ‌്പോർട‌്സ‌് ചാമ്പ്യൻഷിപ്പിന‌് ഇനി നാലുദിവസം. ഇന്ത്യ ഉൾപ്പെടെ 12 രാജ്യങ്ങളിൽനിന്നുള്ള താരങ്ങൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പ‌ിന‌് രണ്ടാംതവണയാണ‌് രാജ്യം വേദിയാകുന്നത‌്. കേരളത്തിൽ ആദ്യമായിട്ടാണ‌് ചാമ്പ്യൻഷിപ്പ‌് നടക്കുന്നത‌്.


ചാമ്പ്യൻഷിപ്പ‌ിന‌് നേതൃത്വം നൽകുന്ന ഏഷ്യൻ യോഗ ഫെഡറേഷൻ പ്രസിഡന്റ‌് അശോക‌് കുമാർ അഗർവാൾ, വർക്കിങ‌് പ്രസിഡന്റ‌ും ഡയറക്ടറുമായ ഇന്ദു അഗർവാൾ, ഓർഗനൈസിങ‌് സെക്രട്ടറി രാമൻ കുമാർ എന്നിവർ തിരുവനന്തപുരത്തെത്തി.
യോഗ ഫെഡറേഷൻ ഒാഫ‌് ഇന്ത്യയുമായി സഹകരിച്ച‌് കേരള യോഗ അസോസിയേഷനാണ‌് ചാമ്പ്യൻഷിപ‌് സംഘടിപ്പിക്കുന്നത‌്. ചൈന, ദക്ഷിണ കൊറിയ, സിംഗപ്പൂർ, ദുബായ‌്, സൗദി അറേബ്യ, തായ‌്‌ലൻഡ‌്, മലേഷ്യ, ശ്രീലങ്ക, വിയത‌്നാം, ഇറാൻ, ഹോങ‌്കോങ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള മത്സരാർഥികളാണ‌് പങ്കെടുക്കുന്നത‌്.

 


വിദേശ ടീമുകൾ ബുധനാഴ‌്ച എത്തും. ഇന്ത്യൻ ടീം അംഗങ്ങൾ തിങ്കളാഴ‌്ചമുതൽ പരിശീലനം തുടങ്ങും. സെപ‌്തംബർ 27മുതൽ 30വരെ ജിമ്മി ജോർജ‌് ഇൻഡോർ സ‌്റ്റേഡിയത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ അഞ്ഞൂറോളം മത്സരാർഥികൾ പങ്കെടുക്കും.
[23/09 20:24] +919037707060: വഴുതക്കാട് > സ അഴിക്കോടൻ ദിനം വഴുതക്കാട് മേഖലയിൽ സമുചിതമായി ആചരിച്ചു. പാലോട്ട്കോണത്ത് എ സമ്പത്ത് എം പി പതാക ഉയർത്തി. തുടർന്ന് അനുസ്മരണ പ്രഭാഷണം നടത്തി. സിപിഐഎം ശാസ്തമംഗലം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ് ശശിധരൻ, അനീഷ് വഴുതക്കാട്, സിബി, ഷിജുഏലിയാസ്, സുനിൽ, ശ്രീവത്സകുമാർ എന്നിവർ സംസാരിച്ചു.

 

 

OTHER SECTIONS