മാധ്യമപ്രവർത്തകയ്ക്ക് നേരെ പാൻട്രി ജീവനക്കാരന്റെ കൈയേറ്റ ശ്രമം

By online desk.19 10 2019

imran-azhar

 

തിരുവനന്തപുരം : യുവ മാദ്ധ്യാനപ്രവർത്തകയ്ക്ക് നേരെ റെയിൽവെ പാൻട്രി ജീവനക്കാരന്റെ കൈയേറ്റ ശ്രമം. ഖൊരഗ്പൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന രപ്തിസാഗർ എക്സ്പ്രസിൽ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടക്കുന്നത്.

 

ഇരിങ്ങാലക്കുടയിൽ നിന്ന് തിരുവനന്തപുരത്തെ ജോലിസ്ഥലത്ത് സഞ്ചരിക്കുകയായിരുന്നു മാധ്യമപ്രവർത്തക. മാധ്യമപ്രവർത്തകയുടെ പരാതിയെത്തുടർന്ന് പാൻട്രി ജീവനക്കാരനായ ശിവ് ദയാൽ എന്ന ബിഹാർ സ്വദേശിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി റെയിൽവെ അറിയിച്ചു.

OTHER SECTIONS