By Priya.04 07 2022
തിരുവനന്തപുരം:മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് നിയമസഭാ സമ്മേളനം വീണ്ടും ചേരും. സ്വര്‍ണ്ണക്കടത്തിലെ പുതിയ ആരോപണങ്ങളും പി സി ജോര്‍ജ്ജിന്റെ അറസ്റ്റും സഭയില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ ഉന്നയിക്കാന്‍ സാധ്യതയുണ്ട്. മാത്യു കുഴല്നാടന് മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയാതിരുന്നതും പ്രതിപക്ഷം ആയുധമാക്കും.അതേ സമയം പീഡന പരാതിയിലെ ജോര്‍ജ്ജിന്റെ അറസ്റ്റ് സ്വാഭാവിക നിയമനടപടി എന്ന വാദമാകും ഭരണപക്ഷം ആവര്‍ത്തിക്കുക.
എകെജി സെന്ററില്‍ സ്ഫോടക വസ്തു എറിഞ്ഞ പ്രതിയെക്കുറിച്ച് നാലാം ദിവസവും സൂചനയൊന്നും ലഭിക്കാതെ പൊലീസ്. മറ്റ് വിവരങ്ങളിലേക്ക് എത്താന്‍ കഴിയാത്തതിനാല്‍ സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ചുവന്ന സ്കൂട്ടറുകാരനെ വീണ്ടും വിളിപ്പിച്ച് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇയാള്‍ക്ക് പങ്കുണ്ടെന്ന വിവരം ഇതുവരെയില്ലെങ്കിലും ഏതെങ്കിലും സൂചനകള്‍ നല്കാന് കഴിയുമോയെന്നാണ് പൊലീസ് ശ്രമിക്കുന്നത്.