എപിപി പരീക്ഷയിലെ 100ൽ 80 ചോദ്യങ്ങളും ഒരേ ഗൈഡിൽ നിന്ന്; പി എസ് സി പിന്നെയും വിവാദത്തിൽ

By Chithra.18 08 2019

imran-azhar

 

തിരുവനന്തപുരം : പി എസ് സി നടത്തിയ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ പരീക്ഷയിലും ക്രമക്കേട് നടന്നതായി ആരോപണം. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികളാണ് ആരോപണവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

 

പരീക്ഷയിലെ 100 ചോദ്യങ്ങളിൽ 80 എണ്ണം ഒരു ഗൈഡിൽ നിന്നാണ് ചോദിച്ചെന്നാരോപിച്ചാണ് ഉദ്യോഗാർത്ഥികൾ രംഗത്തുവന്നിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി ഇരുപത്തിരണ്ടിനായിരുന്നു അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ (എ പി പി) പരീക്ഷ പി എസ് സി നടത്തിയത്.

 

യൂണിവേഴ്സൽ പബ്ലിക്കേഷൻസിന്റെ പഠനസഹായിയിൽ നിന്നാണ് 80 ചോദ്യങ്ങളും വന്നിരിക്കുന്നത്. ചോദ്യങ്ങളിൽ വലിയ മാറ്റമൊന്നും വരുത്താതെയാണ് പി എസ് സി ചോദ്യപേപ്പർ തയാറാക്കിയത്.

 

പരീക്ഷ എഴുതിയ ഒരു വിഭാഗം ഉദ്യോഗാർത്ഥികൾ തെളിവ് സഹിതം പരാതി നൽകിയെങ്കിലും നിയമന നടപടികളുമായി മുന്നോട്ട് പോവുകയാണ് പി എസ് സി.

OTHER SECTIONS