പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം അമ്മ എന്ന് പറയുന്ന പരുപാടി നിർത്താറായി; ഒന്നരവയസുകാരന്‍റെ മരണത്തില്‍ പ്രതികരിച്ച് അശ്വതി

By online desk.19 02 2020

imran-azhar

 

കൊച്ചി: കണ്ണൂര്‍ ഒന്നര വയസ്സുകാരനെ അമ്മ കരിങ്കല്‍ ഭിത്തിയില്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണമറിയിച്ച് ടെലിവിഷന്‍ അവതാരക അശ്വതി ശ്രീകാന്ത്. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് അശ്വതി പ്രതികരണമറിയിച്ചത്.

 

'പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം ‘അമ്മ’ എന്ന് പറയുന്ന പരുപാടി നിർത്താറായി...! ആ വാക്ക് അർഹിക്കുന്നവർ പ്രസവിച്ചവരാകണം എന്നുമില്ല...' എന്നായിരുന്നു അശ്വതിയുടെ കുറിപ്പ്. അശ്വതിയുടെ കുറിപ്പിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. കാമുകനൊപ്പം ജീവിക്കാനാണ് ശരണ്യ മകനെ കൊന്നത്. കുഞ്ഞിനെ തലയ്ക്കടിച്ച് കൊന്ന ശേഷം മൃതദേഹം കടല്‍തീരത്ത് ഉപേക്ഷിക്കുകയായിരുന്നു.

 

ഫേസ്ബുക് പോസ്റ്റ് പൂർണരൂപത്തിൽ, 

 

 

 

 

 

OTHER SECTIONS