വാജ്പേയിക്ക് രാജ്യത്തിന്റെ ഔദ്യോഗിക യാത്രാമൊഴി.

By Online Desk.17 Aug, 2018

imran-azhar

ന്യൂഡെല്‍ഹി : മുന്‍  പ്രധാനമന്ത്രിയും ബി,ജെ.പി  മുതിര്‍ന്ന നേതാവുമായ അടല്‍ ബിഹാരി വാജ്പേയിക്ക് രാജ്യത്തിന്റെ ഔദ്യോഗിക യാത്രാമൊഴി നല്‍കി. യമുനാ നദീ തീരത്തെ സ്മൃതിസ്ഥലിൽ വൈകിട്ട് അഞ്ചു മണിയോടെ  ഭൗതികശരീരം  അഗ്നി ഏറ്റുവാങ്ങിയത്. വാജ്പേയിയുടെ വളര്‍ത്തുമകള്‍  നമിത ഭട്ടാചാര്യയാണ് ചിതയ്ക്ക് തീ കൊളുത്തിയത്.    " അടല്‍ ബിഹാരി അമര്‍ രഹെ" എന്ന വിളികള്‍  എങ്ങും മുഴക്കി അണികള്‍ യാത്രാമൊഴി നല്‍കി.

വെള്ളിയാഴ്ചവൈകിട്ട് 5:05ന്  ആയിരുന്നു ആറു ദശകത്തിലേറെ  ദേശിയ രാഷ്ട്രിയത്തില്‍ നിറഞ്ഞു നിന്ന നേതാവ്  വിടവാങ്ങിയത്.  കാലാവധി തികച്ച ആദ്യ കോൺഗ്രസിതര പ്രധാനമന്ത്രിയായിരുന്നു വാജ്പേയി. രാഷ്‌ട്രപതി  രാംനാഥ് കൊവിന്ദ്, പ്രധാന മന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശിയ അധ്യക്ഷന്‍ അമിത് ഷാ, ലോകസഭ സ്പീകര്‍  സുമിത്ര മഹാജന്‍, മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ്, മുതിര്‍ന്ന ബി,ജെ.പി നേതാവ് എല്‍ കെ അദ്വാനി, പാക്കിസ്ഥാൻ നിയമമന്ത്രി അലി സഫർ, ശ്രീലങ്കയുടെ ആക്ടിങ് വിദേശകാര്യമന്ത്രി ലക്ഷ്മൺ കിരിയേല, അഫ്ഗാനിസ്ഥാൻ മുൻ പ്രസിഡന്റ് ഹമീദ് കർസായി, നേപ്പാൾ വിദേശകാര്യമന്ത്രി പ്രദീപ് കുമാർ ഗ്യാവലി, കേന്ദ്രമന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള മുഖ്യമന്ത്രിമാർ, ഗവർണർമാർ, സംസ്ഥാന മന്ത്രിമാർ, വിവിധ പാർട്ടികളുടെ നേതാക്കൾ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്തു...

 

OTHER SECTIONS