മുൻ പ്രധാന മന്ത്രി അടൽ ബിഹാരി വാജ്പേയി അന്തരിച്ചു

By Sivi Sasidharan.16 Aug, 2018

imran-azhar

മുൻ പ്രധാന മന്ത്രി അടൽ ബിഹാരി വാജ്പേയി   അന്തരിച്ചു

മുൻ പ്രധാന മന്ത്രി അടൽ ബിഹാരി വാജ്പേയി  അന്തരിച്ചു .     ഒൻപത് ആഴ്ചകളായി അദ്ദേഹം കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് എയിംസ്  ആശുപത്രിയിൽ ചികിത്സയിലായിരുന്നു . 93 കാരനായ വാജ്പേയി വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. 2009 ല്‍ സ്ട്രോക്ക് വന്നതിനെ തുടര്‍ന്ന് ഓര്‍മ്മശക്തി നഷ്ടപ്പെട്ട അദ്ദേഹത്തിന് പിന്നീട് ഡിമെന്‍ഷ്യ ബാധിക്കുകയായിരുന്നു.   ഇന്ത്യയുടെ .ആദ്യ ബിജെപി പ്രധാമന്ത്രിയായിരുന്നു വാജ്പേയി . ജവാഹർലാൽ നെഹ്രുവിന്‌  ശേഷം തുടർച്ചയായി രണ്ട് തവണ പ്രധാന മന്ത്രിയായ ആദ്യ നേതാവ് എന്ന റെക്കോർഡും വാജ്പേയിക്ക് അവകാശപെട്ടതാണ് . നാലു പതിറ്റാണ്ടോളമായി പാർലമെൻറിൽ അംഗമായിരുന്നു .   2009 വരെ ഉത്തർപ്രദേശിലെ ലക്നൗവിലെ പാർലമെന്റ് അംഗമായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ കാരണം സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച അദ്ദേഹം 1968 മുതൽ 1972 വരെ  നേതൃത്വം വഹിച്ച ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകാംഗങ്ങളിൽ ഒരാളായിരുന്നു.2014 ഡിസംബർ 25-ന് വാജ്പേയിയുടെ ജന്മദിനം ഗുഡ് ഗവർണൻസ് ദിനമായി അടയാളപ്പെടുത്തുമെന്ന് മോഡി സർക്കാർ പ്രഖ്യാപിച്ചു.