എ​ടി​എ​മ്മു​ക​ളി​ലെ ക​റ​ൻ​സി​ക്ഷാ​മം വെ​ള്ളി​യാ​ഴ്ച​യോ​ടെ പ​രി​ഹ​രി​ക്ക​പ്പെ​ടും: എ​സ്ബി​ഐ

By BINDU PP .19 Apr, 2018

imran-azhar

 

 

 

ന്യൂഡൽഹി: എടിഎമ്മുകളിലെ കറൻസിക്ഷാമം വെള്ളിയാഴ്ചയോടെ പരിഹരിക്കപ്പെടുമെന്ന് എസ്ബിഐ ചെയർമാൻ രജനിഷ് കുമാർ. കറൻസിക്ഷാമം അനുഭവപ്പെടുന്ന സ്ഥലങ്ങളിലേക്ക് കറൻസി എത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ഇന്ത്യ ഒട്ടാകെ അനുഭവപ്പെട്ട പ്രശ്നമല്ല. തെലുങ്കാന ബിഹാർ പോലുള്ള സംസ്ഥാനങ്ങളിൽ‌ മാത്രം ഉണ്ടായ പ്രശ്നമാണ്. വെള്ളിയാഴ്ചയോടെ പ്രശ്നം പൂർ‌ണമായും പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കറൻസി ആവശ്യമായ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച വൈകുന്നേരത്തോടെ എത്തിച്ചേരുമെന്നും അദ്ദേഹം പറഞ്ഞു.

OTHER SECTIONS