കൊരട്ടിയിലും ഇരുമ്പനത്തും എടിഎം കവര്‍ച്ച; കവര്‍ന്നത് 35 ലക്ഷം രൂപ

By anju.12 10 2018

imran-azhar


തൃശൂര്‍/ കൊച്ചി: തൃശൂര്‍ കൊരട്ടിയിലും തൃപ്പൂണിത്തുറ ഇരുമ്പനത്തും എടിഎം കൗണ്ടറുകള്‍ തകര്‍ത്ത് 35 ലക്ഷം രൂപ കവര്‍ന്നു. ഇരുമ്പനത്ത് എസ്ബിഐയുടെ എടിഎമ്മിലാണ് കവര്‍ച്ച നടന്നത്. 25 ലക്ഷം രൂപയാണ് മോഷണം പോയത്. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഉന്നത പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.


കൊരട്ടിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം കുത്തിത്തുറന്ന് പത്ത് ലക്ഷം രൂപയാണ് കവര്‍ന്നത്. ഭിത്തി തുറന്നാണ് മോഷണം നടത്തിയത്. രാവിലെ എടിഎമ്മിലെത്തിയവരാണ് വിവരം പോലീസില്‍ അറിയിച്ചത്.

 

OTHER SECTIONS