വീണ്ടും ഗുരുമന്ദിരങ്ങൾക്ക് നേരെ ആക്രമണം ; വർക്കലയിൽ നാളെ ഹർത്താൽ

By Greeshma G Nair.20 Feb, 2017

imran-azhar

 

 


വർക്കല :വർക്കലയിൽ വീണ്ടും ഗുരുമന്ദിരങ്ങൾക്കു നേരെ ആക്രമണം. അയണിക്കുഴിവിള വാർഡിലെ കണ്ണമ്പ പുല്ലാനിക്കോട് എള്ളുവിളയിലും ജനതമുക്ക് വാർഡിലെ അരത്തിന്റെ വിളയിലുമാണ് ഗുരുമന്ദിരങ്ങൾ കല്ലെറിഞ്ഞു തകർത്തത് .ഇന്നലെ രാത്രിയിലായിരുന്നു സംഭവം .ഗുരുമന്ദിരങ്ങളുടെ ഗ്ലാസ്സുകൾ തകർന്നു .

 

ഗുരുമന്ദിരങ്ങൾക്കു നേരെ ആക്രമണത്തിലും ,പ്രതികളെ പിടികൂടാത്തതിലും പ്രതിഷേധിച്ചു നാളെ വർക്കലയിൽ ഹർത്താൽ ആചരിക്കും .ശിവഗിരി എസ്എൻഡി പി യൂണിയനാണ് ഹർത്താൽ ആഹ്വാനം ചെയ്തത് . രാവിലെ ആറ് മുതൽ വൈകിട്ട് ആറുവരെയാണ് സമരം .

 

ഇന്ന് രാവിലെ നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത് .വിവരമറിഞ്ഞ വർക്കല സി .ഐ .ജി എസ് സജിമോന്റെ നേതൃത്വത്തിൽ പോലീസും ഡോഗ്സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി .


മാസങ്ങൾക്കു മുൻപും വർക്കല പ്ലാമൂട്ടിൽ ഗുരുമന്ദിരം എറിഞ്ഞു തകർത്തിരുന്നു .ഇതിലെ പ്രതികളെ പിടികൂടാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല .

OTHER SECTIONS