ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​നി​ൽ മേയർക്ക് നേരെ ആക്രമണം

By Sooraj Surendran.19 02 2020

imran-azhar

 

 

കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിൽ മേയർ സുമ ബാലകൃഷ്ണനെതിരെ പ്രതിപക്ഷ അംഗങ്ങളുടെ കയ്യേറ്റം. മേയറെ കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ വ്യാഴാഴ്ച ഉച്ചവരെ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. ചില പ്രതിപക്ഷ അംഗങ്ങൾ തന്നെ ചവിട്ടിയതായി പോലീസിൽ പരാതിപ്പെട്ടിട്ടും പോലീസ് നോക്കി നിൽക്കുക മാത്രമാണ് ചെയ്തതെന്നും ആക്ഷേപമുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ മേയർ ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം ഭരണപക്ഷ അംഗങ്ങൾ കൈയേറ്റം ചെയ്തെന്ന് ആരോപിച്ച് പ്രതിപക്ഷ അംഗങ്ങളും ആശുപത്രിയിൽ ചികിത്സ തേടി. 

 

OTHER SECTIONS