ഗണേഷ് കുമാറിന്റെ വീടിന് നേരെ കല്ലേറ് ; ജനല്‍ ചില്ല് തകര്‍ന്ന നിലയില്‍

By anju.16 04 2019

imran-azhar

പത്തനാപുരം :കെബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ വീടിന് നേരെ കല്ലേറ്. ഇന്ന് പുലര്‍ച്ചെയാണ് വീടിന്റെ കിടപ്പ് മുറിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. കല്ലുകള്‍ വീട്ടിനകത്തേക്കും പതിച്ചിട്ടുണ്ട്.

 

സംഭവ സമയത്ത് കെബി ഗണേഷ് കുമാര്‍ എംഎല്‍എ വീട്ടിലുണ്ടായിരുന്നില്ല. എന്നാല്‍ രാത്രി പന്ത്രണ്ട് മണിവരെ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു എന്നാണ് ഗണേഷ് കുമാര്‍ പറയുന്നത്. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

 

രാഹുല്‍ ഗാന്ധിയുടെ പത്തനാപുരത്തെ പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ വന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആണ് സംഭവത്തിന് പിന്നിലെന്നാണ് കേരളാ കോണ്‍ഗ്രസ് ബിയുടെ ആരോപണം.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

OTHER SECTIONS