പി സി ജോർജിന്റെ വീടിന് നേരെ ആക്രമണം: ഓടുകൾ എറിഞ്ഞ് തകർത്തു

By Sooraj Surendran .22 05 2019

imran-azhar

 

 

ഈരാറ്റുപേട്ട: എംഎൽഎ പിസി ജോർജിന്റെ വീടിന് നേരെ ആക്രമണം. ചേന്നാടു കവലയിലുള്ള എംഎൽഎയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. സോഷ്യൽ മീഡിയയിൽ പിസി ജോർജിന്റെ ശബ്ദരേഖ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഒരു സംഘം ആളുകൾ അദ്ദേഹത്തിന്റെ വീട്ടിലേക്ക് മാർച്ഛ് നടത്തിയിരുന്നു. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്. രാത്രി 7:30 ഓടെയാണ് ആക്രമണം നടന്നത്. ആക്രമണം നടക്കുമ്പോൾ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ആക്രമണത്തെ തുടർന്ന് പോലീസ് വീടിന് കാവൽ ഏർപ്പെടുത്തി.

OTHER SECTIONS