പൊലീസുകാര്‍ക്ക് നേരെ കയ്യേറ്റം, രണ്ടു പേര്‍ പിടിയില്‍

By online desk .10 12 2019

imran-azhar

 

 

ബാലരാമപുരം: നെല്ലിവിള മൈലാമൂട്ടില്‍ പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. നെല്ലിവിള മൈലാമുട് സ്വദേശി ഷാനു (23), വെങ്ങാനൂര്‍ സ്വദേശി തങ്കൂട്ടന്‍ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. മദ്യപിച്ച് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന പരാതിയെ തുടര്‍ന്ന് നെല്ലിവിള മൈലാമൂട്ടില്‍ അന്വേഷിക്കാനെത്തിയ ബാലരാമപുരം പൊലീസ് സംഘത്തിന് നേരെയാണ് സാമൂഹ്യ വിരുദ്ധരുടെ കയ്യേറ്റമുണ്ടായത്. പൊലീസിനു നേരെ ഇവര്‍ അസഭ്യം പറയുകയും ദേഹോപദ്രവം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് സി.ഐ ബിനു, എസ്.ഐമാരായ വിനോദ് കുമാര്‍, തങ്കരാജ്, എ.എസ്.ഐമാരായ ജ്യോതിഷ് കുമാര്‍, സജിത്ത് ലാല്‍ എന്നിവരടങ്ങുന്ന പൊലീസ് സംഘമെത്തിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

 

OTHER SECTIONS