കലിഫോര്‍ണിയയില്‍ വെടിവയ്പ്: ഒരാള്‍ കൊല്ലപ്പെട്ടു, രണ്ട് പേര്‍ക്ക് പരിക്ക്

By anju.06 11 2018

imran-azhar


സാന്‍ റാഫേല്‍: കലിഫോര്‍ണിയയിലെ സാന്‍ റാഫേലില്‍ അക്രമിയുടെ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം തിങ്കളാഴ്ച പുലര്‍ച്ചെ 1.33ന് സാന്‍ റാഫേലിലെ ഡെറ്റോക്‌സ് സെന്ററിലാണ് വെടിവയ്പുണ്ടായത്.

 

അക്രമിയെന്നു സംശയിക്കുന്നയാളെ പോലീസ് പിടികൂടിയതായാണ് വിവരം. എന്നാല്‍ ഇയാളെ കുറിച്ച് യാതൊരു വിവരവും പോലീസ് പുറത്തുവിട്ടില്ല. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനിലയില്‍ ആശങ്കപെടാനില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

 

OTHER SECTIONS