ആദിവാസി യുവാക്കളെ നഗ്നരാക്കി മർദ്ദനം

By Kavitha J.15 Jul, 2018

imran-azhar

 

ജബൽപൂർ: ഡീസൽ മോഷണം ആരോപിച്ച ആദിവാസി യുവാക്കൾക്ക് തെരുവിൽ നഗ്നരാക്കി ക്രൂര മർദ്ദനം. മധ്യപ്രദേശിലെ ജബൽപൂരിൽ നൂറ്റിരുപതു ലിറ്റർ ഡീസൽ മോഷ്ടിച്ചു എന്നാരോപിച്ച്‌ ഒരു വാഹനമുടമയും സഹായിയും ചേർന്നാണ് ഈ ക്രൂര കൃത്യം നടത്തിയത്.

 

ഈ മാസം പതിനൊന്നിന് നടന്ന സംഭവത്തെക്കുറിച്ചു പരാതി ലഭിക്കാത്തതിനെ തുടർന്ന് അന്വേഷണം നടന്നിരുന്നില്ല. എന്നാൽ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പോലീസ് കേസ് എടുക്കുന്നത്. മാണ്ഡ്ല ജില്ലക്കാരായ സുരേഷ് താക്കുർ, ആശിഷ് ഗോണ്ട്, ഗോലു താക്കുർ എന്നിവരെ ഗുഡ്ഡു ശർമ്മ ഇയ്യാളുടെ സഹായിയായ ഷേരു എന്നിവർ ചേർന്ന് ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് പൊതിരെ തല്ലുകയായിരുന്നു. മര്‍ദ്ദനം
നിരവധിപ്പേർ കണ്ടു നിന്നുവെങ്കിലും ആരും സഹായിക്കാനായി മുന്നോട്ടു വന്നില്ല. പരാതിയെ തുടർന്ന് ഇവർ രണ്ടു പേരും ഒളിവിലാണ്.OTHER SECTIONS